Posts

Showing posts from May, 2018

മർഹമ പദ്ധതി ഉദ്ഘാടനവും അനുമോദന സദസ്സും​

Image
മർഹമ പദ്ധതി ഉദ്ഘാടനവും അനുമോദന സദസ്സും ​   പെരിങ്ങൊളം : എസ്.ഐ.ഒ പെരിങ്ങൊളം യൂണിറ്റിന്റെ വിദ്യാഭ്യാസ സഹായ പദ്ധതി 'മർഹമ'യുടെ ഉൽഘാടനവും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. 2018-19 വർഷത്തെ മർഹമ പദ്ധതി ഉൽഘാടനം SIO സംസ്ഥാന സെക്രട്ടറി ആദിൽ സാഹിബ് നിർവഹിച്ചു.  മർഹമ കോ-ഓഡിനേറ്റർ മുനീബ് പെരിങ്ങൊളം അദ്ധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങ് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് YV ശാന്ത ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ മണ്ടോത്തിങ്ങൽ ഗോപാലൻ നായർ, RV ജാഫർ, പെരിങ്ങൊളം ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ അനിൽകുമാർ തുടങ്ങിയവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഉയർന്ന വിജയം നേടിയ അനഘ പ്രസാദ്, ഗൗതമി, അജ്ഞലി കൃഷ്ണ, ഫാത്തിമ റിഫ, ദേവിക, ശ്രീലക്ഷ്മി, വിവേക്, ഫാദിൽ, സംഗീത്, അക്ഷയ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. അബ്ദുൽ ഖാദർ, മുസ്അബ് പെരിങ്ങൊളം, മുസ്താഖ്, യാസിൻ, നിഹ്‌ല തുടങ്ങിയവർ സംസാരിച്ചു. വാരിസ്, സുരേഷ്, ഫഹിം, മുസമ്മിൽ, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. Musthak Alavi - Welcome Speech - Marhama General Secretary Muneeb P - Presidential Ad...