PERINGOLAM SUPER LEAGUE - PSL 2K17





PERINGOLAM SUPER LEAGUE- PSL 2K17
--------------------------------------------------

FC പെരിങ്ങൊളം ജൂനിയർ ചാമ്പ്യന്മാർ


ടീൻ ഇന്ത്യ മിനി സ്റ്റേഡിയം പെരിങ്ങൊളം : ജ്വലിക്കുന്ന സൂര്യനെ സാക്ഷിയാക്കി പതിഞ്ഞ താളത്തിൽ തുടങ്ങി ആവേശക്കൊടുമുടി കയറിയ പെനാൽറ്റി ഷൂട്ടൗട്ടുകൾക്കൊടുവിൽ   സായം സന്ധ്യയിൽ പെരിങ്ങൊളത്തിന്റെ വാമ്പന്മാർ എഫ്.സി പെരിങ്ങൊളം ജൂനിയർ, ടീൻ ഇന്ത്യ പെരിങ്ങൊളം സംഘടിപ്പിച്ച മൂന്നാമത് ത്രീസ് ഫുട്ബോൾ ടൂർണമെന്റ്  PSL 2K17  (Peringolam Super League)  കപ്പുയർത്തി.

നിശ്ചിത സമയത്ത് 2-2 സമനിലയിൽ പിരിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലും സഡൻ ഡെത്തിലും ഒപ്പത്തിനൊപ്പം നിന്ന കലിമ FC പെരിങ്ങൊളത്തിനെതിരെ FC പെരിങ്ങാളത്തിന്റെ വിജയ ഗോൾ അടിച്ചു കയറ്റാനുള്ള നിയോഗം പക്ഷേ ഷാദിലിനായിരുന്നു.

അർഷാദ് പെരിങ്ങാളമാണ് കളിയിലെ മികച്ച താരം.

FC പെരിങ്ങാളം ജൂനിയർ ടീം:- അർഷാദ്, മുനവ്വർ, ഷാദിൽ, ഫാഇസ്.
കലിമ FC പെരിങ്ങാളം :- നിസാർ, അൻഷിഫ്, അഫ് ലഹ്.

പെരുവയൽ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ RV ജാഫർ സമ്മാനങ്ങൾ വിതരണം ചെയ്തു. sio ജില്ലാ സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം ടീൻ ഇന്ത്യ രക്ഷാധികാരി അബ്ദുൽ ഖാദർ സാഹിബ് തുടങ്ങിയവർ സംസാരിച്ചു. ഹരിലാൽ മത്സരങ്ങൾ നിയന്ത്രിച്ചു. 

യാസീൻ, മുസ്അബ്, അയ്മൻ, അജ്മൽ, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.















Comments

Popular posts from this blog

Congadulations to all Winners of SSLC

Peringolam Super League- 2K15